KOYILANDY DIARY.COM

The Perfect News Portal

കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്

കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. കുറ്റ്യാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. എടമണ്ണിൽ സൂപ്പി (72), മേനോക്കി മണ്ണിൽ നിസാർ (36), വേളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി യാസിർ (38), എടത്തിൽ കൃഷ്ണൻ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്നാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്.

റോഡിലൂടെ നടന്നു പോകുന്നതിനിടെ സൂപ്പിക്ക് കുത്തേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവരെയും തേനീച്ച കുത്തിയത്. പരിക്കേറ്റവർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

 

Share news