KOYILANDY DIARY.COM

The Perfect News Portal

” ൻ്റെക്കാക്കക്കൊരു പ്രേമണ്ടാർന്ന് ” എന്ന ചിത്രത്തിലൂടെ നടി ഭാവന തിരിച്ചുവരുന്നു

” ൻ്റെക്കാക്കക്കൊരു പ്രേമണ്ടാർന്ന് ” എന്ന ചിത്രത്തിലൂടെ നടി ഭാവന തിരിച്ചുവരുന്നു.. ആറു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് നടി ഭാവന മലയാളത്തിലേക്ക്‌ തിരിച്ചുവരുന്നത്. ആദിൽ മൈമൂനത്ത് അഷറഫ്‌ സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകൻ. ചിത്രം വെള്ളിയാഴ്‌ച റിലീസാകും. 2017ൽ പൃഥിരാജിന്റെ നായികയായി ആദംജോൺ എന്ന ചിത്രത്തിലാണ്‌ മലയാളത്തിൽ ഭാവന അവസാനം അഭിനയിച്ചത്‌.

വീണ്ടും മലയാളത്തിൽ സജീമാകാൻ പോകുന്ന ഭാവനയ്‌ക്ക്‌ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആശംസകൾ നേർന്നു. മാധവൻ, ജാക്കി ഷെറഫ്,  മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ, പാർവതി തിരുവോത്ത്, പ്രിയ മണി തുടങ്ങിയ താരങ്ങളാണ്‌ സമൂഹമാധ്യമങ്ങളിൽ ‘വെൽക്കം ബാക്ക് ഭാവന’ എന്ന് ആശംസ അറിയിച്ചത്.

Share news