ടാറിൽ വീണ പട്ടിക്കുഞ്ഞിനു രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന.
ടാറിൽ വീണ പട്ടിക്കുഞ്ഞിനു രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ടാർ വീപ്പയിൽ വീണ പട്ടിക്കുഞ്ഞുമായി സ്റ്റേഷനിലെ ജീവനക്കാരൻ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിൽ എത്തിയത്.
തലഭാഗം ഒഴിച്ച് മുഴുവൻ ടാറിൽ മൂടിയ നിലയിലായിരുന്നു. ഉടൻ തന്നെ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ നായയുടെ ശരീരത്തിൽ നിന്ന് ടാര്‍ പൂർണമായി തുടച്ചു മാറ്റി. തുടർന്ന് അവശ നിലയിലായിരുന്ന പട്ടിക്കുഞ്ഞിന് വെള്ളവും ഭക്ഷണവും നൽകി ആരോഗ്യവാനാക്കിയ ശേഷം അതിൻ്റെ വാസസ്ഥലത്ത് തിരികെ കൊണ്ട് വിടുകയായിരുന്നു.
