KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ സ്കൂളിലും ക്ഷേത്രത്തിലും മോഷണം.

സ്കൂളിലും ക്ഷേത്രത്തിലും മോഷണം. പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.  വി. എച്ച്. എസ്. സി ഓഫിസിൻ്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർക്കുന്നതിൻ്റെ സി. സി. ടി .വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഓഫീസിനകത്തെ മേശയിൽ നിന്ന് താക്കോൽ എടുത്ത് അലമാര തുറന്ന് രേഖകൾ വലിച്ചു വാരി ഇടുകയും 5000 രൂപ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഓഫീസിലും പൂട്ടുകൾ തകർത്ത് കയറി പണം മോഷ്ടിച്ചിട്ടുണ്ട്. പയ്യോളി പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച സംഘത്തിൽ ഒന്നിലധികം പേരുണ്ടെന്ന് സംശയിക്കുന്നുണ്ട്.
Share news