KOYILANDY DIARY.COM

The Perfect News Portal

സ്നേഹവീടിൻ്റെ താക്കോൽ ദാനം നടത്തി

സ്നേഹവീടിൻ്റെ താക്കോൽ ദാനം നടത്തി. കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജ് എൻ.എസ്.എസ് സഹപാഠിക്കായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും ” റൂസ” ധനസഹായത്തോടെ നിർമ്മിക്കുന്ന കാൻ്റീൻ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു.
 എം.എൽ.എ. കാനത്തിൽ ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ, നഗരസഭ  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ഇ. കെ. അജിത്, കെ. ഷിജു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ എം. പി. അഖില, പഞ്ചായത്തംഗങ്ങളായ സുനിത കക്കുഴിയിൽ, കെ. പി. ലത, ലതിക പുതുക്കുടി, കോളജ് പ്രിൻസിപ്പൽ സി. വി. ഷാജി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ. ഡി. ഷിജു, സൂപ്രണ്ടിങ്ങ് എൻജിനീയർ എ. മുഹമ്മദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ. എസ്. എസ് കോഡിനേറ്റർ ടി. എൽ. സോണി, ബെന്നി ആയേൻ്റവിട, ഡോ. പി. വി. അനീഷ് ബാബു, യു. വിപുലേഷ്, യൂണിയൻ ചെയർമാൻ എ. കെ. അമൽ, പി. പി. മുഹമ്മദ് ശിഹാബുദ്ദീൻ, ഡോ. ഇ. അജിത് എന്നിവർ സംസാരിച്ചു.
Share news