എ.കെ.സി.എ കൊയിലാണ്ടി മേഖലാ കൺവെൻഷൻ
എ.കെ.സി.എ കൊയിലാണ്ടി മേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു, മസ്.ല ബിൽഡിങ്ങിലെ പാർട്ടി ഹാളിൽ വെച്ച് നടന്ന കൺവൻഷനിൽ ജനറൽ സെക്രട്ടറിയെ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാനത്ത് പാചക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിൻ്റെ മറവിൽ സർക്കാർ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കി ഹെൽത്ത് കാർഡ് ഒപ്പിട്ട് നൽകുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മേഖല കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘടനയുടെ തിരിച്ചറിയൽ കാർഡും ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കലണ്ടറും വിതരണം ചെയ്‌തു, പുതിയ മേഖലാ ഭാരവാഹികളായി റാഷിദ് മുത്താമ്പി (പ്രസിഡണ്ട്), ഷാനിഫ് (സെക്രട്ടറി), റിഷാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു, ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളിൽ, ജില്ലാ സെക്രട്ടറി PV ഹിഫ്സു, ട്രഷറർ സ്വരൂപ് കെ, ജില്ലാ ഭാരവാഹി മുസ്തഫ മസ്.ല,
മേഖല ചുമതല നിർവ്വഹിക്കുന്ന ബിച്ചു കൈരളി എന്നിവർ സംസാരിച്ചു,
