KOYILANDY DIARY.COM

The Perfect News Portal

ഭാവി ത്രിപുരയിൽ തെരഞ്ഞെടുപ്പിന്ശേഷം ഇടതുമുന്നണി 
മുഖ്യപങ്ക്‌ വഹിക്കും : മണിക്‌ സർക്കാർ

അഗർത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്‌ട്രീയ സാഹചര്യത്തിൽ സിപിഐ എമ്മും ഇടതുമുന്നണിയും മുഖ്യപങ്ക്‌ വഹിക്കുമെന്ന്‌ പാർടി പൊളിറ്റ്‌ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക്‌ സർക്കാർ പറഞ്ഞു. വാഗ്‌ദാനങ്ങൾ നൽകി വഞ്ചിച്ച ബിജെപിക്ക്‌ പ്രഹരം നൽകാനുള്ള അവസരമായാണ്‌ ജനങ്ങൾ  തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി ഭരണകാലത്ത്‌ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച സർക്കാരാണ്‌ നിലനിന്നത്‌. അന്ന്‌ ജനക്ഷേമപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. ത്രിപുരയിലും ബിജെപി ഭരണം വന്നാൽ സംസ്ഥാനത്ത്‌ ഇരട്ടി വികസനം ഉണ്ടാകുമെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇടതുമുന്നണി സർക്കാരുകളുടെ പ്രവർത്തനവും ബിജെപി സർക്കാരിന്റെ ഭരണവും കണ്ട ജനങ്ങൾക്ക്‌ കാര്യങ്ങൾ ബോധ്യമായി. ന്യൂനപക്ഷങ്ങൾ പ്രയാസത്തിലായി–മണിക്‌ സർക്കാർ പറഞ്ഞു.

 

Share news