KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രം പകവീട്ടുന്നു: BBC ഓഫീസുകളിൽ റെയ്ഡ്

മോഡി ഭയന്നു തുടങ്ങിയോ ?. കേന്ദ്രം പകവീട്ടുന്നു: BBC ഓഫീസുകളിൽ റെയ്ഡ്.. ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള മോഡിയുടെ വംശഹത്യ തുറന്നുകാട്ടുന്ന ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്.

പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജീവനക്കാരോട് ഓഫീസില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളില്‍ പരിശോധന നടക്കുന്നതെന്നാണ് ആദായ നികുതി അധികൃതരുടെ വാദം. കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യന്‍ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയില്‍  ബിബിസി  നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Advertisements
Share news