KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റംതെരു ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

മാരാമുറ്റംതെരു ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം. കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫിബ്രവരി 16, 17, 18 തിയ്യതികളിലായി നടക്കും. 16 ന് രാവിലെ കലവറ നിറയ്ക്കൽ, രാത്രി ജനിൽ കൃഷ്ണയുടെയും സഞ്ജയ് ഷാജിയുടെയും തായമ്പക അരങ്ങേറ്റം, കൊയിലാണ്ടി യേശുദാസ് അവതരിപ്പിക്കുന്ന ഗാനമേള, 17 ന് 9 മണിക്ക് സ്വാമി ശാന്താനന്ദസരസ്വതിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് അന്നദാനം, സോപാനസംഗീതം, സമൂഹ സർപ്പബലി. 18 ന് ശിവരാത്രി ദിവസം രാവിലെ ശീവേലി, നിലക്കളി, ഭജനയും ദീപാരാധനയും, രാത്രി നൃത്തനൃത്ത്യങ്ങൾ, പാണ്ടിമേളത്തോടെ തിടമ്പെഴുന്നള്ളത്ത്. ശിവഭൂത ബലി, ഊരു ചുറ്റൽ എന്നിവയോടെ ഉത്സവം സമാപിക്കും.

Share news