പൂട്ടി കിടന്നിരുന്ന ഫാക്ടറികള്‍ ഇന്ന് വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന് കീഴില്‍ പൂട്ടി കിടന്നിരുന്ന ഫാക്ടറികള്‍ ഇന്ന് വീണ്ടും തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. ഫാക്ടറി തുടര്‍പ്രവര്‍ത്തനം കൊല്ലം അയത്തില്‍ കെഎസ്സിഡിസി ഫാക്ടറിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 900 ടണ്‍ തോട്ടണ്ടിയാണ് ചൊവ്വാഴ്ച രാത്രിയോടെ ഫാക്ടറികളില്‍ എത്തിച്ചത്. ഷെല്ലിങ് വിഭാഗം തൊളിലാളികള്‍ ബുധനാഴ്ച തന്നെ ജോലി ആരംഭിച്ചു.
കോര്‍പ്പറേഷന് കീഴിലുള്ള കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലെ 30 ഓളമ ഫാക്ടറികളാണ് തുറക്കുന്നത്. ആദ്യ ദിവസം പത്ത് ഫാക്ടറികളിലാണ് ജോലി തുടങ്ങുക. പിന്നീടുള്ള ദിവസങ്ങളില്‍ മറ്റ് ഫാക്ടറികളിലും ജോലി ആരംഭിക്കും. അയതില്‍ കോത്തേത്, കായംക്കുളം, പുത്തൂര്‍. കിളിമാനുര്‍, ഭരണിക്കാവ്, ഇളമ്പള്ളൂര്‍, നെടുമ്പായിക്കുളം. മേക്കോണ്‍, നൂറനാട് എന്നീ ഫാട്കറികളിലാണ് ഇന്ന് ജോലി തുടങ്ങുക.

12000 തൊളിലാളികളാണ് കശുവണ്ടി കോര്‍പ്പറേഷന്റെ ഫാക്റികളില്‍ ഉള്ളത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കഴുവണ്ടി കമ്പനികളോടും തുറന്ന് രപ്വര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പുതുക്കിയ മിനിമം കൂലി കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് സ്വകാര്യ കമ്പനികള്‍ പൂട്ടിയിട്ടിട്ടുള്ളത്.

തോട്ടണ്ടി ലഭ്യമല്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഫാട്കറികള്‍ പുട്ടിയിട്ടത്. ഇതോടെ തൊഴിലാളികളുശട ജീവിതം ദുരിതത്തിലായി. എന്നാല്‍ കഴിഞ്ഞ ആഴ്ച തോട്ടണ്ടി വാങ്ങാനുള്ള ടെണ്ടര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പിക്കുയായിരുന്നു. തുടര്‍ന്ന് ഗിനിബസാവോയില്‍നിന്ന് തൂത്തുക്കുടി– കൊച്ചിവഴിയാണ് തോട്ടണ്ടി എത്തിച്ചത്. 1000 ടണ്‍ തോട്ടണ്ടികൂടി വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.

ഓണത്തിനുമുമ്പ് കോര്‍പറേഷന്‍ ഫാക്ടറികള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് ചിങ്ങം ഒന്നിന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് കേരള കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) അഭിനന്ദിച്ചു. ബുധനാഴ്ച എല്ലാ ഫാക്ടറികളിലെയും തൊഴിലാളികള്‍ ആഹ്ളാദപ്രകടനം നടത്തും
