KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസിൻ്റെ ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മക്ക് പുനർജന്മം

കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ചക്രത്തിനിടയില്‍ അകപ്പെട്ട വീട്ടമ്മ മുടി മുറിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എം.സി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിനടുത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

അമ്പിളി കാല്‍വഴുതി ബസിൻ്റെ അടിയിലേക്കു വീഴുകയായിരുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയില്‍ യുവതിയുടെ മുടി ബസിൻ്റെ ചക്രത്തിനിടയില്‍ കുരുങ്ങുകയും സമീപത്തുള്ള തട്ടുകടക്കാരന്‍ മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.  തുടർന്ന് അമ്പിളിയെ നാട്ടുകാര്‍ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാൽ അമ്പിളിയ്ക്ക് സാരമായ മറ്റു പരുക്കുകളൊന്നുമില്ല.

Share news