KOYILANDY DIARY.COM

The Perfect News Portal

കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നിന്ന കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് കിണറ്റില്‍ വീണു കിടന്ന റംലയെ നരിക്കുനിയില്‍ നിന്ന് അഗ്നിശമന സേനയെത്തി കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Share news