KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി മാംതാം തോട്ടിൽ സെപ്റ്റിക് മാലിന്യം തള്ളി

ഉള്ള്യേരി ഈസ്റ്റ് മുക്കിൽ മാംതാം തോട്ടിൽ സെപ്റ്റിക് മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ 2 മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രദേശത്ത് വ്യാപകമായി ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. ഉള്ള്യേരിയുടെ ജീവനാഡി എന്ന് വിശേഷിപ്പിക്കുന്ന മാംതാം തോടിനെ ആശ്രയിച്ച് ജീവിക്കുന്ന നരവധി കർഷക കുടുംബങ്ങൾ ഉണ്ട്. അവരെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.

പ്രദേശത്തെ കിണറുകൾ മലിനമാകുമെന്ന ഭയമാണ് പ്രദേശവാസികളെ ഭയപ്പെടുത്തുന്നത്. തോടിനെ മലിനമാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നവരെ കണ്ടെത്തി പഞ്ചായത്ത് അധികൃതർ കർശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Share news