KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാടക-സാഹിത്യ ക്യാമ്പ്

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി രണ്ടു ദിവസത്തെ നാടക – സാഹിത്യ ക്യാമ്പ്  ‘അരങ്ങെഴുത്ത്’ സംഘടിപ്പിച്ചു. ഡോ. സോമൻ കടലൂർ പരിപാടി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് എ. കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ എ. പി പ്രബീത് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക എം. കെ ഗീത, എസ്.എസ്.ജി കൺവീനർ അൻസാർ കൊല്ലം, ഡെപ്യൂട്ടി എച്ച്.എം എസ്. ബീന, പി. കെ ഷാജി, പ്രമോദ് രാരോത്ത്, ജെസ്സി, കെ. കെ ശ്രീജിത്ത്, കെ. ലിഗേഷ്, കെ. ജതീഷ്, ക്യാമ്പ് ഡയറക്ടർ സി. വി ബാജിത് എന്നിവർ സംസാരിച്ചു.

നാടക പ്രവർത്തകൻ അരുൺ പ്രിയദർശൻ, കവി ശ്രീനി എടച്ചേരി, കഥാകൃത്ത് മധു കടത്തനാട് എന്നിവരാണ് രണ്ടുദിവസത്തെ ക്ലാസ്‌ നയിക്കുന്നത്.

 

Share news