KOYILANDY DIARY.COM

The Perfect News Portal

കരാർ കമ്പനി വെള്ളം ഊറ്റുന്നത് നാട്ടുകാർ തടഞ്ഞു.

കരാർ കമ്പനി വെള്ളം ഊറ്റുന്നത് നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി കരാർ കമ്പനി മരളൂർ പനച്ചിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിൽ നിന്ന് വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം കൊണ്ടു പോകുന്നത് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
രാത്രിയും പകലുമായി ലിറ്റർ കണക്കിന് വെള്ളമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഇത് മൂലം പരിസര പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു. പരിസരത്തെ പല കിണറുകളും വറ്റി തുടങ്ങിയിട്ടുമുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വെള്ളം കൊണ്ടു പോകുന്നത് നിർത്താത്തതു കാരണം ടാങ്കർ ലോറി നാട്ടുകാർ തടയുകയായിരുന്നു. പമ്പ് സെറ്റിൻ്റെ കണക്ഷനും വിഛേദിച്ചു.
ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ. ടി. രാജീവൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ ,സി. ടി. ബിന്ദു, പിതാംബരൻ കുന്നോത്ത്, പി. ടി. ഗോപാലൻ, സഗീഷ് ആനമഠത്തിൽ എന്നിവർ നേതൃത്വം നൽകി.
Share news