അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയo: പാണക്കാട് ശിഹാബ് തങ്ങള്‍

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റക്കാരനല്ലെന്ന് കണ്ട് നീതിപീഠം വെറുതെ വിട്ട യുവാവിനെയാണ് അക്രമികള്‍ കൊലക്കത്തിക്കിരയാക്കിയത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് കര്‍ശന നടപടി കൈക്കൊള്ളണം.
പ്രകോപനപരമായ സാഹചര്യം ആരില്‍ നിന്നുണ്ടായാലും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അക്രമരാഷ്ട്രീയം തുടരാന്‍ ഒരിക്കലും അനുവദിച്ചു കൂടായെന്നും തങ്ങള്‍ പറഞ്ഞു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

