KOYILANDY DIARY.COM

The Perfect News Portal

ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടിയനും കൂട്ടത്തിലുണ്ടായിരുന്നു.

നെല്‍വയലില്‍ ഏറെ നേരം നിലയുറപ്പിച്ച ആനയെ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ തുരത്തുകയായിരുന്നു. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെല്‍വയലുകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാല്‍ എത്രയും വേഗം ആനകളെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Share news