KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള  എച്ച് 5 എന്‍ 1 ആണ് ബാധിച്ചത്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

കോഴികള്‍ രോഗം വന്ന് ചാകുന്നത് അധികമായപ്പോൾ തോന്നിയ സംശയത്തെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം ബാധിച്ച് ഇതുവരെ 1800 കോഴികള്‍ ചത്തിട്ടുണ്ട്. രോഗം ബാധിച്ച കോഴികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ അടുത്ത ദിവസം ആരംഭിക്കും.

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചാത്തമംഗലം ഗ്രാമപ‍ഞ്ചായത്ത്, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാ ആരോഗ്യവിഭാഗം എന്നിവര്‍ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തി. തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ബാധ ആയതിനാൽ അതീവ ഗൗരവത്തോടെയാണ് ജില്ലാഭരണകൂടം പക്ഷിപ്പനിയെ കാണുന്നത്.

Advertisements

 

Share news