ചേമഞ്ചേരി സെൻലൈഫ് ആശ്രമം ” സ്വാസ്ഥ്യം സുന്ദരം ” പരിപാടി സംഘടിപ്പിച്ചു
സ്വാസ്ഥ്യം സുന്ദരം ” പരിപാടി സംഘടിപ്പിച്ചു.. ചേമഞ്ചേരി സെൻലൈഫ് ആശ്രമം പുതുവത്സര ദിനത്തിൽ ചേമഞ്ചേരി കാപ്പാട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വാസ്ഥ്യം സുന്ദരം (സൂര്യ നമസ്കാരം) പരിപാടി പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉത്ഘാടനം ചെയ്തു. കെ വി ദീപ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മികച്ച ജൈവ കർഷകനുള്ള വസുധ മിത്ര അവാർഡ് ശ്രീ കെ പ്രദീപന് സമർപ്പിച്ചു.

ചടങ്ങിൽ യോഗ ടിടിസി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കുമാരി ദിയ ദാസ്, കുമാരി മിൻ്റ മനോജ് എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി നൃത്തവും, സൂഫി ധ്യാന വെർളിംഗ് പ്രദർശനവും അരങ്ങേറി. പരിപാടിയിൽ എസ് പ്രസീത, വി കൃഷ്ണകുമാർ, രാജു കുന്നുമ്മൽ, ഇമ്പിച്ചി മമ്മു, വത്സല പുല്ല്യേത്ത് എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം സാധകരാണ് സൂര്യനമസ്കാരം അവതരപ്പിക്കാനെത്തിയത്.


