KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു പെൻഷനേഴ്സ് ദിനം ആചരിച്ചു

പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി: കെ.എസ്.എസ്.പി.യു  ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മറ്റി അംഗം കെ.വി രാഘവൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

ടെലകോം പെൻഷനേർസ് അസോസിയേഷൻ (AIBDPA) സെക്രട്ടറി കെ ദാമോദരൻ പുത്തൻ സാമ്പത്തിക നയവും, പെൻഷൻ സ്വകാര്യവൽക്കരണവും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ ടി.വി ഗിരിജ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൊയിലാണ്ടി ബ്ളോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി നന്ദി പറഞ്ഞു.

Share news