KOYILANDY DIARY.COM

The Perfect News Portal

ക്രിസ്തുമസ്, പുതുവർഷം പ്രമാണിച്ച് ശോഭികയിൽ ഷോപ്പിംഗ് ആഘോഷം

ശോഭിക വെഡിങ്ങ്സിൽ ഷോപ്പിംഗ് ആഘോഷം.. കൊയിലാണ്ടി, കോഴിക്കോട് , കുറ്റ്യാടി, കാഞ്ഞങ്ങാട് ഷോറൂമുകളിലാണ് ജിംഗിൾ സെയിൽ & ക്രിസ്തുമസ്, ന്യൂ ഇയർ ഷോപ്പിംഗ് ആഘോഷം ആരംഭിച്ചിരിക്കുന്നത്. ജനുവരി 15 വരെ ആഘോഷപരിപാടികൾ ഉണ്ടായിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ഷോറൂമിൽ നടന്ന  ലോഗോ ലോഞ്ചിങ്ങ് ഫ്ലവേഴ്സ് ടി. വി. ടോപ് സിംഗർ വിജയി ശ്രീനന്ദ് വിനോദും, JCI കൊയിലാണ്ടി സെക്രട്ടറി അശ്വിൻ മനോജും കൂടി നിർവഹിച്ചു. പരിപാടിയിൽ  ശോഭിക ഗ്രൂപ്പ്‌ ഡയറക്ടർ ശിഹാബ് കല്ലിൽ, ഫൈസൽ കല്ലിൽ, ജനറൽ മാനേജർ ദാവൂദ് LM, ഷോറൂം മാനേജർ ഫാരിസ് മാടോത്ത്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ശ്രീനന്ദ് വിനോദിന്റെയും അഫീഫ് ഷായുടെയും സംഗീത വിരുന്നും അരങ്ങേറി.
Share news