KOYILANDY DIARY.COM

The Perfect News Portal

ചിത്രകാരൻ ഇ. രാജീവിന്റെ ‘ഫേയ്സ് വാല്യൂ’ കാരിക്കേച്ചർ ഷോ ആരംഭിച്ചു

ചിത്രകാരൻ ഇ. രാജീവിന്റെ ‘ഫേയ്സ് വാല്യൂ’ കാരിക്കേച്ചർ ഷോ ആരംഭിച്ചു.. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ യു.എ. ഖാദർ സ്മാരക ആർട്ട് ഗാലറിയിലാണ് കാരിക്കേച്ചർ ഷോ ആരംഭിച്ചത്. പ്രദർശനം  കവിയും ചിത്രകാരനുമായ യു കെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാ പഠനത്തിൻ്റെ ഭാഗമായി വളരെ വ്യത്യസ്തമായിട്ടുള്ള ഈ കാരിക്കേച്ചർ ഷോ കുട്ടികൾക്ക് നവ്യാനുഭവം നൽകുമെന്ന് ഉദ്ഘാടനം ചെയ്ചുകൊണ്ട് അദ്ധേഹം പറഞ്ഞു.
 ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എഴുത്തുകാരൻ മോഹനൻ നടുവത്തൂർ മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇ കെ ഷൈനി സ്വാഗതം പറഞ്ഞു വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എസ് വി രതീഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി വി പ്രകാശൻ, രാഗം മുഹമ്മദലി, സായി പ്രസാദ് ചിത്രകൂടം, സുരേഷ് പി.എം, ജഗദീഷ് പാലയാട്, റഹ്മാൻ കൊഴുക്കല്ലൂർ, കലേഷ് ദാസ്, വി.എം. പ്രകാശൻ  തുടങ്ങിയവർ സംസാരിച്ചു. ഷാജി കാവിൽ നന്ദിപറഞ്ഞു.. പ്രദർശനം ഡിസംബർ 9ന് അവസാനിക്കും.
Share news