KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ദേവസ്വം: വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയപ്പ് നൽകി

കൊയിലാണ്ടി: വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജർ എം. എം. മരാജൻ, ഓഫീസ് അറ്റൻഡർ സേതുമാധവൻ എന്നിവർക്ക് പിഷാരികാവ് ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐഎൻടിയുസി) യാത്രയപ്പ് നൽകി. ജി. ജയകുമാരി ആദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡണ്ട് വി. പി. ഭാസ്ക്കരൻ, ഉണ്ണിക്കൃഷ്ണൻ മരളൂർ, ബാലകൃഷ്ണൻ അരിക്കുളം, ഉണ്ണികൃഷ്ണൻ കീഴയിൽ, മേൽശാന്തി എൻ. നാരായണൻ മുസത്, കീഴ്ശാന്തി ഉണ്ണികൃഷ്ണൻ മുസത്, കെ.വി. ബാബു എന്നിവർ സംസാരിച്ചു.
Share news