KOYILANDY DIARY.COM

The Perfect News Portal

ആംബുലൻസിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു

എലത്തൂർ കോരപ്പുഴയ്ക്ക് സമീപം ആംബുലൻസിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോട് ബേബി മെമ്മോറിയൽ പോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മകൻ വിനു ദാസിനും, ആംബുലൻസിൽ ഉണ്ടായിരുന്ന ഹോം നഴ്സിനും പരിക്കുണ്ട്. ഇരുവരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് 5.30 മണിയോടുകൂടിയണ് അപകടം ഉണ്ടായത്.

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ സ,ഞ്ചരിച്ച ആംബുലൻസ് കോരപ്പുഴ പാലത്തിന് സമീപം വെച്ച് ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

Share news