KOYILANDY DIARY.COM

The Perfect News Portal

മുടി മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക്‌ തുടക്കം

പേരാമ്പ്ര:  ബാർബർ ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മുടി മാലിന്യം 100 രൂപയ്ക്ക് ശേഖരിക്കുന്ന പദ്ധതിക്ക്‌ തുടക്കം. കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയനാണ്‌ നേതൃത്വം നൽകുന്നത്‌. മുടി മാലിന്യം വളമാക്കുന്ന മലപ്പുറത്തെ  മൈക്രോബ് കമ്പനിക്ക്‌ നൽകും. ജില്ലാ ഉദ്ഘാടനം പേരാമ്പ്രയിൽ സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് നിർവഹിച്ചു.
പി. രാജൻ  അധ്യക്ഷനായി. എം. പി കുഞ്ഞമ്മദ്, എം. എം. സുനിൽ കുമാർ, പി. സി. സുരേഷ്, സജീവൻ ചെറിയ കുമ്പളം, ബാബു ഫ്രന്റ്‌സ്‌, ബാബു ചാലിക്കര എന്നിവർ സംസാരിച്ചു. പി. കെ സോമൻ  സ്വാഗതം പറഞ്ഞു.

 

Share news