KOYILANDY DIARY.COM

The Perfect News Portal

69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം

കൊയിലാണ്ടി: 69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം, മേപ്പയ്യൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കൂവല ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അനിൽ കുമാർ ഇ.ടി. ക്ളാസെടുത്തു. എ.വി. ശശികുമാർ,
അസിസ്റ്റൻ്റ് ഡയറക്ടർ, കെ. വി. മനോജ് കുമാർ, യൂനിറ്റ് ഇൻസ്പെക്ടർ  കെ.വി. നാരായണൻ ,
സർക്കിൾ സഹകരണ  യൂനിയൻ മെമ്പർ തുടങ്ങിയവർ സംസാരിച്ചു.
Share news