KOYILANDY DIARY.COM

The Perfect News Portal

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.. നാളെ ബാങ്ക് പണിമുടക്ക്

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.. നാളെ ബാങ്ക് പണിമുടക്ക്.. തിരുവനന്തപുരം: രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ നാളെ ബാങ്ക് സേവനങ്ങളിൽ തടസം നേരിടാൻ സാദ്ധ്യത. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) നവംബർ 19ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.  പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ സേവനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ച അനിശ്ചിതത്വത്തിലാണെന്ന് എഐബിഇഎ അവകാശപ്പെടുന്നതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമാകും ബാങ്കുകൾ പ്രവർത്തിക്കുക.

Share news