KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ പ്രഭാഷണ പരമ്പര – പ്രചരണം ഫ്ലാഗ്  ഓഫ്  ചെയ്തു.

കൊയിലാണ്ടി: ഡോ. ജേക്കബ്  വടക്കാഞ്ചേരിയുടെ ആരോഗ്യ പ്രഭാഷണ പരമ്പര – പ്രചരണം ഫ്ലാഗ്  ഓഫ്  ചെയ്തു. ചേമഞ്ചേരി സെൻ ലൈഫ്  ആശ്രമത്തിന്റെ  ആഭിമുഖ്യത്തിൽ 2022 നവംബർ 16 മുതൽ 20 വരെ  പൂക്കാട്  FF ഹാളിൽ സംഘടിപ്പിക്കുന്നത്. ഡോ. ജേക്കബ് വടക്കൻ ചേരിയുടെ ടേസ്റ്റ് ഓഫ്  ഹെൽത്ത് എന്ന ആരോഗ്യ പ്രഭാഷണ പരമ്പരയുടെ  പ്രചരണത്തിനായ്  നടത്തുന്ന വാഹന പ്രചരണ ജാഥ യോഗശാല ഡയറക്ർ ആശ ഫ്ലാഗ് ഓഫ് ചയ്തു.
പ്രകൃതിജീവന തത്വങ്ങളെ ജനങ്ങളിൽഎത്തിക്കാനായി നടത്തുന്ന ഈ  പ്രഭാഷണപരമ്പര പ്രശസ്ത കവി വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു. വി കൃഷ്ണകുമാർ, കെ. വി ദീപ, പ്രസീത എസ് മനോജ്‌, നിർമലാനന്ദ വി. കെ പ്രഭാകരൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. വ്യത്യസ്ത യോഗ സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു.
Share news