KOYILANDY DIARY

The Perfect News Portal

ഹൈദരബാദില്‍ ഉലാത്താന്‍ 4 ഉദ്യാനങ്ങള്‍

ഉദ്യാനങ്ങളുടെ നഗരമെന്ന പേരൊന്നും ഇല്ലെങ്കിലും ഹൈദരബാദ് നഗരത്തില്‍ നിര‌വധി ഉദ്യാനങ്ങളുണ്ട്. ഇവയില്‍ ചില ഉദ്യാനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ച‌‌രിത്രം പറയാനുണ്ട്. ഹൈദരബാദ് സന്ദര്‍ശിക്കുമ്പോള്‍ അല്‍പ്പ സമയം വിശ്രമിക്കാന്‍ പറ്റിയ 4 ഉദ്യാനങ്ങള്‍ പരിചയപ്പെടാം

പബ്ലിക്ക് ഗാര്‍ഡന്‍

പൊതുജനങ്ങള്‍ക്കായി 1920ല്‍ നൈസാം നിര്‍മിച്ചതാണ് പബ്ളിക്ക് ഗാര്‍ഡന്‍. മുമ്പ് ഇത് ബാഗേ ആം (ജനങ്ങള്‍ക്കുള്ള പാര്‍ക്ക് ) എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പൂന്തോട്ടങ്ങള്‍ ഉണ്ടെങ്കിലും പബ്ളിക്ക് ഗാര്‍ഡന്‍ കൂടി സന്ദര്‍ശിക്കാതെ ഹൈദരാബാദ് സന്ദര്‍ശനം പൂര്‍ത്തിയാകില്ലെന്നാണ് സഞ്ചാരികള്‍ വിശ്വസിക്കുന്നത്.

Advertisements
ഹൈദരബാദില്‍ ഉലാത്താന്‍ 4 ഉദ്യാനങ്ങള്‍

ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ഹൈടെക്ക് സിറ്റിക്ക് സമീപം ഹൈദരാബാദ്-മുംബൈ ഹൈവേയിലാണ് കോട്ട്ല വിജയഭാസ്കര റെഡ്ഡി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ഹൈദരാബാദ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. മരങ്ങളുടെയും ചെടികളുടെയും വിത്ത്ശേഖരണത്തിനും മറ്റുമുള്ള കേന്ദ്രമായാണ് ഇത് തുടങ്ങിയത്.

ഹൈദരബാദില്‍ ഉലാത്താന്‍ 4 ഉദ്യാനങ്ങള്‍

 

ലുംബിനി പാര്‍ക്ക്

ഹുസൈന്‍സാഗര്‍ തടാകത്തിനോട് ചേര്‍ന്നാണ് പ്രശസ്തമായ ലുംബിനി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ മറ്റു ടൂറിസ്റ്റകേന്ദ്രങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം 1994ലാണ് പൂര്‍ത്തീകരിച്ചത്. അതിന് ശേഷം വിവിധ സമയങ്ങളിലായി അറ്റകുറ്റപ്പണികളും നടന്നു. ഇതിന് പുറമെ ബോട്ടിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍, മ്യൂസിക്കല്‍ ഫൗണ്ടനുകള്‍ എന്നിവയും ഇവിടെയുണ്ട്.

ഹൈദരബാദില്‍ ഉലാത്താന്‍ 4 ഉദ്യാനങ്ങള്‍

എന്‍.ടി.ആര്‍ ഗാര്‍ഡന്‍

ഹുസൈന്‍സാഗര്‍ തടാകത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എന്‍.ഡി.ആര്‍ ഗാര്‍ഡന്‍ പ്രാദേശിക ടൂറിസ്റ്റുകള്‍ക്കിടയിലെ ഇഷ്ട ലൊക്കേഷനാണ്. ചെറിയ പൂന്തോട്ടമാണെങ്കിലും മനോഹര കാഴ്ചകളാണ് ഇവിടെയുള്ളത്. 1999ലാണ് സിനിമാതാരവും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍.ടി രാമറാവുവിന്റെ ഓര്‍മക്കായി ഈ പൂന്തോട്ടം നിര്‍മിക്കാന്‍ ആരംഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ച തോട്ടത്തിന്റെ നിര്‍മാണം 2001ലാണ് പൂര്‍ത്തിയായത്.

ഹൈദരബാദില്‍ ഉലാത്താന്‍ 4 ഉദ്യാനങ്ങള്‍