KOYILANDY DIARY.COM

The Perfect News Portal

വായനാരി തോട് നവീകരണം പൂർത്തിയാക്കിയില്ല. സിപിഐ(എം) നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു

കൊയിലാണ്ടി: വായനാരി തോട് നവീകരണം പൂർത്തിയാക്കിയില്ല. സിപിഐഎം നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി നഗരസഭയിലെ 32-ാം വാർഡിലെ വായനാരി തോട് താൽക്കാലികമായി അടച്ചതോടെ ദുരിതത്തിലായ കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് സിപിഐ(എം) നേതൃത്വത്തിൽ ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡിൻ്റെ പ്രവൃത്തി തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്.  സംഭവം അറിഞ്ഞ വഗാഡ് അധികൃതർ സ്ഥലത്തെത്തി സൈറ്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ സിപിഐ(എം) നേതാക്കളുമായി സംസാരിച്ച് പ്രശ്നപരിഹാരമായി. തോട് പൂർവ്വ സ്ഥിതിയിലാക്കാനുള്ള പ്രവൃത്തി ആരംഭിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
മുമ്പ് പലതവണ നഗരസഭയും വാർഡ് കൌൺസിലറും വിഷയം വഗാഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായിരുന്നു.  നഗരസഭ ഓഫീസിൽ ഉദ്യോഗസ്ഥ സംഘത്തെ വിളിച്ചുവരുത്തി പ്രശ്നപരിഹാരം ഉണ്ടാക്കാനാവാശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റകരമായ അനാസ്ഥയാണ് കമ്പനി അധികൃതർ സ്വീകരിച്ചത്. ഇതേ തുടർന്നാണ് സിപിഐ(എം)  നേതൃത്വത്തിൽ നാട്ടുകാർ സമരത്തിനിറങ്ങിയത്.
സമരത്തിന് ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ, ബ്രാഞ്ച് സെക്രട്ടറി എം. സുരേന്ദ്രൻ, നഗരസഭ കൌൺസിലർ എ. ലളിത, പി. ചന്ദ്രശേഖരൻ, പി.എം. ബിജു, കെ.വി അശോകൻ, തേജ ചന്ദ്രൻ, ബാലകൃഷ്ണൻ, സതീശൻ കെ.കെ. എന്നിവർ നേതൃത്വം നൽകി.
Share news