KOYILANDY DIARY.COM

The Perfect News Portal

പതിനാറുകാരനെ ട്യൂഷന്‍ ടീച്ചർ മദ്യം നല്‍കി പീഡിപ്പിച്ചു; 37 കാരി അറസ്റ്റിൽ

തൃശൂരിൽ പതിനാറുകാരനെ ട്യൂഷന്‍ ടീച്ചർ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. കൗൺസിലിംഗിലാണ് പ്ലസ് വണ്‍കാരൻ പീഡന വിവരം വെളിപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ 37 കാരിയായ അധ്യാപികയെ അറസ്റ്റു ചെയ്തു.

മദ്യം നല്‍കിയ മയക്കി പതിനാറുകാരനെ പീഡിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. കൗണ്‍സിലര്‍ ഉടന്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. വിവരം പിന്നീട് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഏറെ നാളായി ഇത്തരം പ്രവൃത്തിയുണ്ടായെന്നാണ് ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞത് ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു.

പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നാണ് ഇവർ അറസ്റ്റിലായത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക. കൊവിഡ് കാലത്താണ് ടീച്ചര്‍ ട്യൂഷന്‍ തുടങ്ങിയത്. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു സല്‍ക്കാരം നടത്തിയതിനിടെയാണു കുട്ടിക്കു മദ്യം വിളമ്പിയത്. പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പൊലീസ് നിര്‍ദേശം.

Advertisements
Share news