KOYILANDY DIARY.COM

The Perfect News Portal

ജെ.സി.ഐ. ഇന്ത്യ കൊയിലാണ്ടി ചാപ്റ്ററിൻ്റെ സ്ഥാനാരോഹണം

കൊയിലാണ്ടി: ജെ.സി.ഐ. ഇന്ത്യ. കൊയിലാണ്ടി ചാപ്റ്ററിന്റെ സ്ഥാനാരോഹണം നടന്നു. സന്തോഷ് നായർ (പ്രസിഡണ്ട്) (മാനേജിംഗ് ഡയറക്ടർ ശ്രീഡവലപ്പേഴ്സ്), അശ്വിൻ മനോജ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു, മുൻ നാഷണൽ പ്രസിഡണ്ട് രാംകുമാർ മേനോൻ മുഖ്യാതിഥിയായിരുന്നു. വേദിയിൽ സോൺ പ്രസിഡണ്ട് പ്രജിത്ത് വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് സനീഷ്, ഗോകുൽ, ഡോക്ടർ അഭിലാഷ്, പ്രൊജക്റ്റ് ഡയറക്ടർ കിരൺകുമാർ എന്നിവർ സന്നിഹിതരായി.
ചടങ്ങിൽ യംഗ് ബിസിനസ് മാൻ അവാർഡ് കമൽ പത്ര ജിറാ പ്ലാസ്റ്റിക് എം.ഡി. യു.കെ. ജിതേഷിന് കൈമാറി. തുടർന്ന് ബൈപ്പാസിന്റെ നിർമ്മാണവേളയിൽ നഷ്ടപ്പെടുന്ന പച്ചപ്പ് പുനരാവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ “പറിച്ചു നടൽ” പദ്ധതിയുടെ ഉദ്ഘാടനം  ഔഷധ വ്യക്ഷത്തൈ നൽകിക്കൊണ്ട് പുത്തലത്ത് ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവത്കരണം, ഔഷധോദ്യാന നിർമ്മാണം പരിപാലനം. കാർഷിക രംഗത്തെ *വിത്തുഗുണം* , കലാകാരൻമാരെ ആദരിക്കുന്ന “പട്ടും വളയും” തുടങ്ങി വരും വർഷത്തേക്കുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Share news