കാപ്പാട് നടമ്മൽ കുടുംബസംഗമം 30, 31 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

കൊയിലാണ്ടി : കാപ്പാട് നടമ്മൽ കുടുംബ സംഗമം ജൂലായ് 30, 31 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇവരുടെ കുടുംബ സംഗമ പാരമ്പര്യമെന്നും രണ്ടായിരത്തോളം പേർ സംഗമത്തിൽ പങ്കെടുക്കുമെന്നു അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടി എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്യും. സംഗമത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, കലാ സാഹിത്യ മത്സരങ്ങൾ, ലകുടുംബ ബന്ധങ്ങൾഡിജിറ്റൽ യുഗത്തിൽ, ഓപ്പൺ ഫോറം, കലാ വിരുന്ന്, ബിസിനസ്സ് മീറ്റ്, വനിതാ സംഗമം, തുചങ്ങിയവ നടക്കും. കളരിത്തറ മുഹമ്മദ്, ഉമ്മർ പി, ഉസ്മാന്ഡ ഹാജി, അബ്ദുൽ ഖാദർ, കെ. ഷുക്കൂർ, എ. എൻ. അബ്ദുറഹിമാൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
