KOYILANDY DIARY.COM

The Perfect News Portal

കാൻസർ രോഗികൾക്കുവേണ്ടി മുടി വളർത്തി. ഒടുവിൽ സംഭാവന ചെയ്തു

കൊയിലാണ്ടി: കാൻസർ രോഗികൾക്കായി തൻ്റെ മുടി സംഭാവന നൽകി മാതൃകയായിരിക്കുകയാണ് നടേരി ഒറ്റക്കണ്ടം സ്വദേശി നൈതിക്. നഗരസഭ ഇരുപതാം വാർഡിലെ ഒറ്റക്കണ്ടം എ. ജി പാലസ് നൈതിക് നിവാസിൽ ബിജു – സുധിന (കുടുംബശ്രീ നഗരസഭ CDS വൈസ് ചെയർ പേഴ്സൺ, ADS വാർഡ് ചെയർ പേഴ്സൺ) ദമ്പതിമാരുടെ മകൻ നൈതിക് ആണ് കാൻസർ രോഗികൾക്കായി തൻ്റെ മുടി സംഭാവന നൽകാൻ തയ്യാറായത്.

 

ഏറെ നാളായി ഇതിനായി തൻ്റെ മുടി വളർത്തുകയും പിന്നീട് സംഘടനക്ക് സംഭാവന നൽകുകയും ചെയ്തത്. മുടി കൈമാറുന്ന ചടങ്ങിൽ ബി പോസിറ്റീവ് എന്ന സംഘടനാ ഭാരവാഹികളും, നൈതികിൻ്റെ രക്ഷിതാക്കളും ബന്ധുക്കളും സംബന്ധിച്ചു.

Share news