KOYILANDY DIARY.COM

The Perfect News Portal

ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണണ്ട് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, അഡ്വ. ബിനോയ് ദാസ്, അഡ്വ. കെ. അശോകൻ, അഡ്വ.ടി.എൻ. ലീന എന്നിവർ സംസാരിച്ചു. ഒന്നാം ദിവസം ജയ് ഭീം പ്രദർശിപ്പിച്ചു. ഇനിയുളള ദിവസങ്ങളിൽ, ന്നാ താൻ പോയ് കേസ് കൊട്, ഓടുന്നോൻ, മേൽ വിലാസം, 2 Angry Men (ഇംഗ്ലീഷ്), പിങ്ക് (ഹിന്ദി), വിശാരണ (തമിഴ്) എന്നിവ പ്രദർശിപ്പിക്കും.
Share news