KOYILANDY DIARY.COM

The Perfect News Portal

കർഷകർ വൈദ്യുതി സൗജന്യ ഗ്രൂപ്പിൽ ചേരണം: ചേമഞ്ചേരി കൃഷിഭവൻ

ചേമഞ്ചേരി: കാർഷിക ആവശ്യത്തിന് ” വൈദ്യുതി സൗജന്യം ” പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ നിർബന്ധമായും ചേമഞ്ചേരി വൈദ്യുതി സൗജന്യ ഗ്രൂപ്പിൽ ചേരേണ്ടതാണെന്ന് ഒക്ടോബർ 31ന് മുമ്പ് മെമ്പർഷിപ്പ് എടുക്കണമെന്നും ചേമഞ്ചേരി  ക്യഷി ഭവൻ അറിയിച്ചു. ഇനി മുതൽ കാർഷിക ഗ്രൂപ്പ് വഴി മാത്രമെ സൗജന്യ വൈദ്യുതി കാർഷിക ബിൽ തുക അടക്കുവാൻ സാധിക്കുകയുള്ളുഎന്നും അറിയിച്ചു.

 

ആയതിനാൽ ചേമഞ്ചേരി കൃഷിഭവൻ പരിധിയിൽ രൂപീകരിച്ച ചേമഞ്ചേരി സൗജന്യ വൈദ്യുതി കാർഷിക ഗ്രൂപ്പിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് വേണ്ടി 31-10 -2022 ന് മുമ്പായി കൃഷി ഭവനിൽ നേരിട്ട് ഹാജരായി മെമ്പർഷിപ്പ് സ്വീകരിക്കേണ്ടതാണ്‌.

Share news