KOYILANDY DIARY.COM

The Perfect News Portal

GVHSS കൊയിലാണ്ടി എസ്.പി.സി.യൂണിറ്റ് “ഇമോജി”കൾ റിലീസ് ചെയ്തു

കൊയിലാണ്ടി: GVHSS കൊയിലാണ്ടി എസ്.പി.സി.യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലം “ഇമോജി “കൾ റിലീസ് ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ.ഹരിദാസ് നിർവ്വഹിച്ചു. പി.ടി. എ. പ്രസിഡണ്ട് വി.സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നടനും, സംവിധായകനുമായ ടി സുരേഷ് ബാബു മുഖ്യാതിഥിയായി.
വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന മൊബൈൽ ഉപയോഗവും, അതിൻ്റെ ദുരന്തഫലങ്ങളുമാണ് ഇമോജികളുടെ പ്രമേയം ബിനീഷിൻ്റെ തിരക്കഥയിൽ ശ്രീഹരിയാണ് സംവിധാനം നിർവ്വഹിച്ചത്. എസ്.പി.സി.വിദ്യാർത്ഥികളാണ് അഭിനേതാക്കൾ. ചടങ്ങിൽ പ്രധാദ്ധ്യാപിക എം.പി. നിഷ, എഫ്.എം. നസീർ, ടി.ഷ ജിന, പി.സുധീർ കുമാർ, ജയരാജ് പണിക്കർ, ഉണ്ണികൃഷ്ണൻ, ബിജു വാണിയമ്പലം, ശോഭ, ടി.എൻ. രജിന ടീച്ചർ എന്നിവർ സംസാരിച്ചു.
Share news