KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി പിടിയില്‍: നരബലിയെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍  നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. നരബലിയെന്ന് സംശയം. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊച്ചി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.

മൂന്ന് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സംഭവം നരബലിയാണോ എന്ന കാര്യത്തില്‍  പൊലീസ് അന്വേഷണം തുടരുകയാണ്.

കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം.

Advertisements
Share news