KOYILANDY DIARY

The Perfect News Portal

പെപ്പര്‍ പനീര്‍ ഫ്രൈ

പനീര്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വെജിറ്റേറിയന്‍ വിഭവമാണ് പെപ്പര്‍ പനീര്‍ ഫ്രൈ.

ചേരുവകള്‍

1 കപ്പ് പനീര്‍1 ടീസ്പൂണ്‍ കുരുമുളക് 2 അല്ലി വെളുത്തുള്ളി അര ടീസ്പൂണ്‍ ജീരകം കാല്‍ ടീസ്പൂണ്‍ പെരുംജീരകം കാപ്സികം ചെറുതായി മുറിച്ചത് 1 കപ്പ്സവാള ചെറുതായി മുറിച്ചത് മുക്കാല്‍ കപ്പ്തക്കാളി കുഴമ്ബു രൂപത്തില്‍ ആക്കിയത് 1 കപ്പ്മഞ്ഞപ്പൊടി ആവശ്യത്തിന്എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് ഒരു തണ്ട് കറിവേപ്പില

Advertisements

തയ്യാറാക്കുന്ന വിധം

പാനില്‍ മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച്‌ അതിലേക്ക് ജീരകവും ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ചേര്‍ത്തിളക്കുക.

ഇതൊന്നു ചൂടായി വരുമ്ബോഴേക്കും കുഴമ്ബു രൂപത്തിലാക്കിയ തക്കാളി കൂടി ഇതിലേക്ക് ചേര്‍ത്തിളക്കുക. അരപ്പ് വെന്ത മണം വരുമ്ബോള്‍ സവാളയും ക്യാപ്സിക്കവും ചേര്‍ത്ത് 2, 3 മിനിറ്റ് വഴറ്റിയെടുക്കുക.

സവാളയുടെ നിറം ചെറുതായി മാറി വരുമ്ബോള്‍ കുരുമുളകു പൊടിയും പെരുംജീരകപ്പൊടിയും കറിവേപ്പിലയും ചേര്‍ത്ത് മൂന്നു മിനിറ്റ് അടച്ചുവെച്ചു വേവിക്കുക.

ഇനി ചെറിയ കഷണങ്ങളാക്കി വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കാം. പനീര്‍ മറ്റു ചേരുവകളുമായി നന്നായി ചേര്‍ത്തിളക്കുക. ചെറിയ തീയില്‍ മൂന്നു മിനിറ്റ് അടച്ചുവെച്ചു വേവിക്കുക.

സ്വാദിഷ്ടമായ പെപ്പര്‍ പനീര്‍ ഫ്രൈ തയ്യാര്‍. ചോറിന്റെയോ, ചപ്പാത്തിയുടെയോ ഒക്കെ കൂടെ കഴിക്കാവുന്ന വളരെ പെട്ടെന്നു തയ്യാറാക്കാവുന്ന വെജിറ്റേറിയന്‍ വിഭവമാണിത്.