KOYILANDY DIARY.COM

The Perfect News Portal

മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാറിന്റെയും സുന്നി സംഘ കുടുംബത്തിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി. അൽ ഹമദാൻ സുന്നി മദ്രസയിൽ നിന്നാരംഭിച്ച റാലി മർകസ് മാലിക് ദീനാറിൽ സമാപിച്ചു. ഹസീബ് സഖാഫി പ്രാർഥന നിർവഹിച്ചു.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയിൽ നിരവധി വിശ്വാസികള്‍ അണിനിരന്നു. മദ്രസ വിദ്യാർത്ഥികളുടെയും ഹാഫിളുകളുടെയും ദഫ് പ്രകടനം റാലിയുടെ മാറ്റ് കൂട്ടി. ഷുഹൈബ് സഖാഫി, ഖാസിം അസ്ഹരി, യൂനുസ് സഖാഫി, ഷാഫി സഖാഫി, നജ്മുദ്ധീൻ സഖാഫി, അബ്ദുൽ കരീം നിസാമി, ഷംസീർ അമാനി, എം എ കെ ഹമദാനി, പി വി അസൈനാർ, പി എം എ അസീസ് മാസ്റ്റർ, സി കെ അബ്ദുന്നാസർ, ഹുസൈൻ ബാത്ത, സി കെ അബ്ദുൽ ഹമീദ്, അബ്ദുല്ലഹാജി ത്വാഇഫ്, അബ്ദുർ റഹ്മാൻ ഹാജി ജറൂഫ് എന്നിവർ നേതൃത്വം നൽകി.
Share news