KOYILANDY DIARY.COM

The Perfect News Portal

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു: 10 മരണം; 8 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ നെഹ്രു മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ 28 പാർവതാരോഹകരാണ് കുടുങ്ങി കിടക്കുന്നത്.

കരസേന, എൻഡിആർഎഫ്, എസ്ടിആർഎഫ്, ഐടിബിപി എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമി അറിയിച്ചു. രക്ഷാപ്രവർത്തനത്തിായി വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.

 

Share news