KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട് ചെര്‍ക്കള സ്കൂളില്‍ തേനീച്ചക്കൂട്ടം ഭീതി പരത്തുന്നു

കാസര്‍കോട്:  സ്കൂളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം ഭീതി പരത്തുന്നു. കാസര്‍കോട് ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് തേനീച്ചക്കൂട്ടം ഭീഷണിയായത്. പവിലിയനു സമീപത്തെ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന്, ഇവിടെ പ്രവര്‍ത്തിച്ചിരുന്ന യുപി വിഭാഗത്തിലെ മൂന്നു ക്ലാസുകള്‍ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി.

തിങ്കളാഴ്ച രാവിലെയാണ് വമ്പന്‍ തേനീച്ചക്കൂട് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ത്തന്നെ കെട്ടിടത്തില്‍നിന്നു കുട്ടികളെ ഒഴിപ്പിച്ചു. ഇതുവരെ തേനീച്ചകള്‍ അക്രമകാരികളായിട്ടില്ലെങ്കിലും ഒരു നിമിഷം മതി കാര്യങ്ങള്‍ മാറി മറിമറിയാന്‍. അതു തന്നെയാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. ഇവയെ തുരത്താന്‍ തലപുകയ്ക്കുകയാണ് സ്കൂള്‍ അധികൃതര്‍.

Share news