തമിഴ്നാട്, പോണ്ടിച്ചേരി ഇൻകം ടാക്സ് വകുപ്പിൻ്റെ മികച്ച സേവനത്തിനുള്ള അവാർഡ് കൊയിലാണ്ടി സ്വദേശിക്ക്

കൃഷ്ണകാന്തിന് പുരസ്ക്കാരം.. കൊയിലാണ്ടി: ഇൻകം ടാക്സ് ദിനാചരണത്തിൻ്റെ ഭാഗമായി മികച്ച സേവനത്തിന് കൊയിലാണ്ടി സ്വദേശിക്ക് അവാർഡ്. ചെന്നൈ ഇൻകം ടാക്സ് അസി. ഡയറക്ടർ കൊയിലാണ്ടി സ്വദേശി കെ. കൃഷ്ണകാന്താണ്. തമിഴ്നാട്, പോണ്ടിച്ചേരി ഇൻകം ടാക്സ് വകുപ്പിൻ്റെ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.

തമിഴ്നാട് പോണ്ടിച്ചേരി ചീഫ് ഇൻകം ടാക്സ് കമ്മിഷണർ രവിചന്ദ്രൻ രാമസാമി ഐ.ആർ.എസ് ൽ നിന്നും ഇൻകം ടാക്സ്സ് ദിനത്തിൽ അവാർഡ് ‘ഏറ്റുവാങ്ങി., കൊയിലാണ്ടി ഗായത്രി ബാലകൃഷ്ണ പണിക്കരുടെയും, കാർത്ത്യായനി ടീച്ചറുടെയും മകനാണ്. ഭാര്യ: രജത. മകൻ: അക്ഷയ് കൃഷ്ണ, സഹോദരൻ: കൃഷ്ണ രാജ് (കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം)


