ഹംദാന്റെ കൊലപാതകം അമ്മ ജുമൈലയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ജുമൈലയെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.. കൊയിലാണ്ടി: കാപ്പാട് തുഷാരയിൽ ഡാനിഷ് ഹുസൈൻ്റെയും. അത്തോളി കോളോത്ത് ജുമൈലയുടെയും മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ്റെ (6) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ അമ്മ ജുമൈലയെ ഇന്ന് പോലീസ് കസ്റ്റയിൽ വാങ്ങും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ. ഹരിദാസിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസമാണ് സംഭവം രാത്രി അത്തോളിയിലെ വസതിയിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് ഹംദാനെ ആദ്യം അത്തോളി സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയി ലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിൻ്റെ മുകൾനിലയിൽ ഉമ്മയോടൊപ്പം ഉറങ്ങവെ സഹോദരി ഹല ഡാനിഷ് ആണ് ഹംദാൻ മൂത്രമൊഴിച്ചതായും കിടക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞതി നെ ജുമൈലയുടെ പിതാവ് ആലിക്കോയ ഹംദാനെ എടുത്ത് മാറ്റാനായി എത്തിയപ്പോൾ ബോധരഹിതനായി കിടക്കുകയായിരുന്നു ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. തുടർന്ന് അത്തോളി പോലീസ് നടത്തി അന്വേഷണത്തിലാണ് ഹംദാൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.


പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് മാതാവ് ജുമൈലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് ഡാനിഷ് ഹുസൈൻ ഗൾഫിലാണ്. ജുമൈല മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുണ്ട്. ഹംദാനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ മൂന്നു വർഷമായി അത്തോളിയിലെ വസതിയിലാണ് ജുമൈല താമസിക്കുന്നത്. ജുമൈലയെ താമരശ്ശേരി മജിസ്ട്രേട്ടിൻ്റെടുത്ത് ഹാജരാക്കിയ ശേഷം റിമാണ്ടു ചെയ്യതു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റൂറൽ പോലീസ് മേധാവി കറുപ്പ് സ്വാമി ജില്ലാ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ. ഹരിദാസിനെ ചുമതലപ്പെടുത്തി. വിശദമായി ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.


