വേളൂർ ജി.എം.യു.പി സ്കൂളി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ

അത്തോളി: വേളൂർ ജി.എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുളള സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ അനുഭവിച്ചറിഞ്ഞു പഠിക്കാനുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിച്ചു. നാമ നിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കൽ, സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകൽ, പരസ്യ പ്രചാരണം, എന്നിവ നടത്തി. ഡിജിറ്റൽ വോട്ടിംഗിലൂടെ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

വോട്ടെണ്ണൽ, ഫലം ഉച്ചയോടു കൂടി പ്രഖ്യാപിച്ചു. ഏഴാം തരം വിദ്യാർത്ഥി പാർവതി മോഹൻ (സ്കൂൾ ലീഡർ), ഡെപ്യൂട്ടി ലീഡറായി നിസ് വ, സുബിൻ, സക്കീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലെ വിവരങ്ങൾ തൽസമയം സ്കൂളിലെ വാർത്താ ചാനൽ വഴി കുട്ടികളിലേക്ക് എത്തിച്ചു. എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പ് ഫലപ്രവചനം എന്നിവയും ഇതോടൊപ്പം തന്നെ നടന്നു.


