KOYILANDY DIARY.COM

The Perfect News Portal

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം സംഘാടകസമിതി

ചേമഞ്ചേരി : ആഗ്സ്റ്റ് 18 ന് നടക്കുന്ന വിപുലമായ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് വേണ്ടി ബാലഗോകുലം ചേമഞ്ചേരിയിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം ഭഗിനി പ്രമുഖ ബിന്ദു ലാലുവിന്റെ അദ്ധ്യക്ഷതയിൽ പൂക്കാട് എഫ്. എഫ്. ഹാളിൽ ചേർന്ന യോഗം പ്രശസ്ത കലാകാരൻ യു. കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയിൽ പീലി മാസികയുടെ  ചീഫ് എഡിറ്റർ സി. കെ. ബാലകൃഷ്ണൻ മുഖ്യ ഭാഷണം നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ മഹാശോഭായാത്രയായി തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥ സാരഥി ക്ഷേത്രത്തിൽ സമാപിക്കും.

ആഗസ്ത് 14ന് 51 കേന്ദ്രങ്ങളിൽ പതാക ദിനം നടക്കും.150 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ കലാ വൈജ്ഞാനിക മത്സരങ്ങളും പ്രശസ്ത കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തി വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികൾ നടത്താനും തീരുമാനിച്ചു. രക്ഷാധികാരിമാർ: യു. കെ. രാഘവൻ മാസ്റ്റർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ദാമോദരൻ കുന്നത്ത് അധ്യക്ഷൻ, കോളോത്ത് ഭാസ്കരൻ മാസ്റ്റർ.

ഉപാധ്യക്ഷന്മാർ: സുരേന്ദ്രൻ കുന്നിമഠം, മുരളീധരൻ കാഞ്ഞിലശ്ശേരി, ശ്രീനിവാസൻ ഗുരുസ്വാമി, രാജേഷ് കുന്നുമ്മൽ, എ. കെ. സുനിൽ. കുമാർ. കാര്യദർശി: ജിതേഷ് ശിവജി നഗർ സഹ. കാര്യദർശിമാർ: സുജന സുരേഷ്, ശ്രീരേഖ, എം. കെ. ഗോപകുമാർ, വിനോദ് കാപ്പാട്, എം. കെ. ശശികുമാർ. ഖജാൻജി – വൈ. എം. സിനോജ്. ആഘോഷ പ്രമുഖ് – ശ്രീജിത്ത്‌ കീഴനസഹ ആഘോഷ പ്രമുഖ് – അഭിലാഷ് തുവ്വക്കോട് ചടങ്ങിൽ, പി. ടി. ശ്രീലേഷ്, പി. കെ. ശ്രീജേഷ്, കെ. രാജേഷ് എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *