മുണ്ടോത്ത് നിന്ന് നാലമ്പല തീർഥയാത്ര

ഉള്ള്യേരി: മുണ്ടോത്ത് നിന്ന് നാലമ്പല തീർഥയാത്ര. നാലമ്പലം എന്ന് പറയുന്നത് വെറും നാല് അമ്പലങ്ങളല്ല. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണിവ. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, കൂടൽ മാണിക്യം ഭരത സ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് പ്രശസ്തമായ നാലമ്പലങ്ങൾ. രാമായണ മാസമായ കർക്കിടകത്തിലെ നാലമ്പല ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ദിവസം കൊണ്ട് ഈ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് അതീവ പുണ്യമെന്നാണ് വിശ്വാസം.

ദശരഥ പുത്രന്മാർ വാഴുന്ന കഥകളും ചരിത്രവും നിറയുന്ന ആധ്യാത്മിക ഭൂമിയിലൂടെയുള്ള ഈ യാത്ര ഓരോ ഭക്തന്റേയും ജന്മപുണ്യമാണ്. വ്രതശുദ്ധിയോടെ ആചരിക്കുന്ന രാമായണ മാസത്തിൽ രാമനാമ ജപത്താൽ ഹൃദയത്തെ ശുദ്ധീകരിക്കാനും മോക്ഷപ്രാപ്തി തേടുവാനുമുള്ള ഒരു തീർഥയാത്ര. ജൂലായ് 29 തീയതി വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുണ്ടോത്ത് നിന്നും യാത്ര പുറപ്പെടും. ബുക്കിംഗ് ആരംഭിച്ചു.9866885276,9745181699.


