തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു

തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി: മുത്താമ്പി റോഡിൽ മണമലിൽ തെങ്ങ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡിന് കുറുകെയാണ് തെങ്ങ് വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി യുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയും നാട്ടുകാരുടെ സഹായത്തോടെ തെങ്ങു മുറിച്ചു മാറ്റുകയും ചെയ്തു.

ഷിജു, റിനീഷ്, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ വൈദ്യതി ബന്ധം പുനസ്ഥാപിച്ചു.


