കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മൂടാടി പാലക്കുളം ഒതയോത്ത് താഴെ കുനി ഒ.ടി. വിനോദിൻ്റെ പണിത് കൊണ്ടിരുന്ന വീടിൻ്റെ മുകളിലാണ് തെങ്ങ് വീണത്. വീണ തെങ്ങ് മുറിഞ്ഞു പോയി. സൺഷൈഡ്പൂർണ്ണമായും തകർന്നു. അടുത്ത പറമ്പിലെ തെങ്ങാണ് വീണത്. കോൺക്രീറ്റിനും കേട് പാട് പറ്റിയിട്ടുണ്ട്. വീട് നിർമ്മാണം പൂർത്തിയായിരുന്നില്ല.

