തിരുവാതിര ഞാറ്റുവേലയ്ക്ക് വരവേൽപ്പ്

കൊയിലാണ്ടി> നഗരസഭ ഒന്നാം ഡിവിഷൻ തളിർ ജൈവഗ്രാമം മന്ദമംഗലം നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല വരവേൽപ്പ് ഉത്സവം സംഘടിപ്പിച്ചു. മന്ദമംഗലത്ത് നടന്ന പരിപാടി സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.കെ സുരേഷ് ബാബു ഞാറ്റുവേലയും നാട്ടറിവും എന്ന് വിഷയത്തിൽ ക്ലാസെടുത്തു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എ.പി സുധീഷ് സ്വാഗതവും, രാമകൃഷ്ണൻ മഠത്തിൽ നന്ദിയും പറഞ്ഞു.
